Tuesday, October 27, 2020

നീ


ചിതലരിച്ച അക്ഷര കൂമ്പാരം, അവ എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു..

ഇല്ല എനിക്ക് നിങ്ങളുടെ അടുത്തേക്ക് വരാൻ അവതില്ല , വാർദ്ധക്യം എന്റെ മേൽ അത്രമേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു...... എന്റെ ഓർമകളും , സ്വപ്നങ്ങളും എന്നെ വിട്ടു പോയിക്കഴിഞ്ഞിരുന്നു .. നിങ്ങളിൽ പലരെയും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല .... നിങ്ങൾ പൊയ്ക്കൊള്ളുക .. .ഏതേലും പുതിയ തലമുറയിലേക്കു ചേക്കേറി കൊള്ളുക ....
പ്രതീക്ഷയുടെ കണ്ണുകളുമായി "ന" യും അതിന്റെ കൈപിടിച്ച് ഒരു വള്ളിയും എന്റെ മുന്നിലേക്കോടി വന്നു ... അവർക്കു നീല നിറങ്ങളായിരുന്നു ... ആകാശ നീല .....

"ഞങ്ങളെ ഓർമയില്ലേ? നിന്റെ കുട്ടികാലത്തും, യൗവനത്തിലും, കൗമാരത്തിലും നീ എല്ലാരോടും വിളിച്ചു പറഞ്ഞ നിന്റെ പേരിലെ അക്ഷരങ്ങളാണ് ഞങ്ങൾ ..."

"എനിക്ക് ഓർക്കാർ കഴിയുന്നില്ല ....നിങ്ങൾ എന്റെ പേരിലെ അക്ഷരങ്ങളോ ? എന്തായിരുന്നു എന്റെ പേര്?... അതെന്തായാലും എനിക്കിനി പേര് വേണ്ട .. നിങ്ങളും പൊയ്ക്കൊള്ളുക ...വിട .."

"ഞങ്ങളെ നീ ശരിക്കും മറന്നു പോയോ ? ഞങ്ങൾ വിശ്വസിക്കില്ല "


പൊടുന്നനെ ആകാശം പൊട്ടി വീണപോലെ ഒരു മഴ, എന്റെ കൂനിന് മുകളിലേക്ക് ശക്തമായി പതിച്ചു...... അതിന്റെ ശക്തിയിൽ ഞാൻ നിലത്തേക്ക് ആഞ്ഞു വീണു...... ആ മഴവെള്ള പാച്ചിലിൽ എന്റെ അക്ഷരങ്ങൾ ഒലിച്ചു പോകുന്നത് എനിക്ക് കാണാമായിരുന്നു.... ചിലവ കൂട്ടത്തോടെയും, ചിലവ ഒറ്റക്കും...നിറപ്പകിട്ടാർന്ന അക്ഷരങ്ങൾ..എന്റെ കണ്മുന്നിൽ നിന്നും ഒലിച്ചു നീങ്ങുന്നു ....

ഞാൻ കരയുകയാണോ, അതോ മഴവെള്ളമോ.... അറിയില്ല ....ഒരു രക്ത സുഗന്ധമായിരുന്നു ആ വെള്ളപാച്ചിലിനു...

പിന്നെ കുറെ നേരങ്ങൾക്കു ശേഷം ആരൊക്കെയോ എന്റെ ജീവനറ്റ ശരീരം അവിടെ നിന്ന് എടുത്തു മാറ്റി... അതാ ഞാൻ കിടന്നതിനടിയിൽ എന്റെ പേരിലെ അക്ഷങ്ങൾ; "നീ"
അവ ഒലിച്ചു പോയില്ലായിരുന്നു....എന്റെ വീഴ്ചയുടെ ശക്തിയിൽ അവ മണ്ണിൽ പൂഴ്ന്നുപോയി...ആഴങ്ങളിലേക്കു ....


"നീ" ! അവ എനിക്കും നിങ്ങൾക്കും നഷ്ടപ്പെട്ടിരിക്കുന്നു.....ഇനിയൊരാൾ അവയെ കണ്ടെത്തുംവരെ...
ശരീരം നഷ്ടമാകുമ്പോൾ ഓർമ്മകൾ തിരിച്ചുകിട്ടുന്നു..

എന്റെ പേര് "നീന"