Tuesday, October 27, 2020

നീ


ചിതലരിച്ച അക്ഷര കൂമ്പാരം, അവ എന്നെ പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു..

ഇല്ല എനിക്ക് നിങ്ങളുടെ അടുത്തേക്ക് വരാൻ അവതില്ല , വാർദ്ധക്യം എന്റെ മേൽ അത്രമേൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നു...... എന്റെ ഓർമകളും , സ്വപ്നങ്ങളും എന്നെ വിട്ടു പോയിക്കഴിഞ്ഞിരുന്നു .. നിങ്ങളിൽ പലരെയും എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നില്ല .... നിങ്ങൾ പൊയ്ക്കൊള്ളുക .. .ഏതേലും പുതിയ തലമുറയിലേക്കു ചേക്കേറി കൊള്ളുക ....
പ്രതീക്ഷയുടെ കണ്ണുകളുമായി "ന" യും അതിന്റെ കൈപിടിച്ച് ഒരു വള്ളിയും എന്റെ മുന്നിലേക്കോടി വന്നു ... അവർക്കു നീല നിറങ്ങളായിരുന്നു ... ആകാശ നീല .....

"ഞങ്ങളെ ഓർമയില്ലേ? നിന്റെ കുട്ടികാലത്തും, യൗവനത്തിലും, കൗമാരത്തിലും നീ എല്ലാരോടും വിളിച്ചു പറഞ്ഞ നിന്റെ പേരിലെ അക്ഷരങ്ങളാണ് ഞങ്ങൾ ..."

"എനിക്ക് ഓർക്കാർ കഴിയുന്നില്ല ....നിങ്ങൾ എന്റെ പേരിലെ അക്ഷരങ്ങളോ ? എന്തായിരുന്നു എന്റെ പേര്?... അതെന്തായാലും എനിക്കിനി പേര് വേണ്ട .. നിങ്ങളും പൊയ്ക്കൊള്ളുക ...വിട .."

"ഞങ്ങളെ നീ ശരിക്കും മറന്നു പോയോ ? ഞങ്ങൾ വിശ്വസിക്കില്ല "


പൊടുന്നനെ ആകാശം പൊട്ടി വീണപോലെ ഒരു മഴ, എന്റെ കൂനിന് മുകളിലേക്ക് ശക്തമായി പതിച്ചു...... അതിന്റെ ശക്തിയിൽ ഞാൻ നിലത്തേക്ക് ആഞ്ഞു വീണു...... ആ മഴവെള്ള പാച്ചിലിൽ എന്റെ അക്ഷരങ്ങൾ ഒലിച്ചു പോകുന്നത് എനിക്ക് കാണാമായിരുന്നു.... ചിലവ കൂട്ടത്തോടെയും, ചിലവ ഒറ്റക്കും...നിറപ്പകിട്ടാർന്ന അക്ഷരങ്ങൾ..എന്റെ കണ്മുന്നിൽ നിന്നും ഒലിച്ചു നീങ്ങുന്നു ....

ഞാൻ കരയുകയാണോ, അതോ മഴവെള്ളമോ.... അറിയില്ല ....ഒരു രക്ത സുഗന്ധമായിരുന്നു ആ വെള്ളപാച്ചിലിനു...

പിന്നെ കുറെ നേരങ്ങൾക്കു ശേഷം ആരൊക്കെയോ എന്റെ ജീവനറ്റ ശരീരം അവിടെ നിന്ന് എടുത്തു മാറ്റി... അതാ ഞാൻ കിടന്നതിനടിയിൽ എന്റെ പേരിലെ അക്ഷങ്ങൾ; "നീ"
അവ ഒലിച്ചു പോയില്ലായിരുന്നു....എന്റെ വീഴ്ചയുടെ ശക്തിയിൽ അവ മണ്ണിൽ പൂഴ്ന്നുപോയി...ആഴങ്ങളിലേക്കു ....


"നീ" ! അവ എനിക്കും നിങ്ങൾക്കും നഷ്ടപ്പെട്ടിരിക്കുന്നു.....ഇനിയൊരാൾ അവയെ കണ്ടെത്തുംവരെ...
ശരീരം നഷ്ടമാകുമ്പോൾ ഓർമ്മകൾ തിരിച്ചുകിട്ടുന്നു..

എന്റെ പേര് "നീന"

Sunday, August 6, 2017

For a short time...


...........................

I got down here . Many unfamiliar faces. .all are new to me.. but  one face that imprinted on my mind..oh, it's you, whom I have looked for ...


.I have known  you for ages ...I have seen you myriads of time . I rushed to you like a river rushes to meet the sea. But you didn't recognize me ... ..may be only I know you .only I adore you... may be it is my craziness .....

.I have been wandering to meet you .... Now a question arises in me " what is next'' ....I don't know whether I can stay here or not....
But I  don't want to say " bye " to you, as you are enshrined in my heart. ..


But the train starts moving ..... I am leaving now .. I won't come back ...in this life ....  .....

Thursday, December 22, 2016

The Poor Snow Man



ഓരോ  ഡിസംബറിലും  അവൻ  ജനിക്കുന്നു   .. ഒത്തിരി  പ്രതീക്ഷയുമായി  ...

 അവനെ  നീ  ഓമനിക്കുന്നു,  ലാളിക്കുന്നു , മുത്തം  കൊടുക്കുന്നു ... ഒത്തിരി  പ്രതീക്ഷകൾ  കൊടുക്കുന്നു ..


ഒടുവിൽ പുതു വർഷത്തിന്റെ ആഘോഷത്തിൽ  നീ അവനെ മറക്കുന്നു ...


ജനുവരിയുടെ ഉച്ച ചൂടിൽ അവൻ നിനക്കായി കാത്തിരുന്നു ഉരുകി മരിക്കുന്നു ...

Monday, November 21, 2016

ചന്ദ്രിക
************

പുഞ്ചിരി തൂകുമെന്‍ വെണ്ണിലാചന്ദ്രികേ,
നിന്‍ മിഴിയോരത്ത് നില്‍പ്പുണ്ടോ അവനിന്നും?

മോഹത്തിന്‍ തേന്‍കണം ചോരിയുന്നതെന്തിനായ്?
നിശബ്ദമാം പ്രേമത്തിന്‍ തേന്മഴയോയിതു?

നിന്‍ കുളിര്‍ സ്പരശത്താല്‍്  പുളകിതയായി ഞാന്‍
തഴുകി ഉണര്‍ത്തി നീ എന്നിലെ  പ്രണയവും..

ദൂതുമായ്‌ വന്നൊരെൻ പ്രിയ ചന്ദ്രികേ,
ചൊല്ലുക നീ ഇന്നവനുടെ ദൂതുകൾ

ഭൂമിയിലേവർക്കും ദൂതുമായ്‌ എത്തുന്ന
മോഹന ലാസ്യത്തിൻ പൊൻ നിലാവല്ലേ നീ?

മറുപടി ഓതുവാൻ മോഹമുണ്ടെങ്കിലും
അരുതരുതെന്നോതും മാനസമെപ്പോഴും...

മമ മിഴിയിലെ മൌനമാം കവിതകൾ,
ചൊല്ലുക  നീ ഇന്നവനുടെ കാതിൽ...

ഭൂലോകം  നിദ്രയിലാറാടുമീ നേരം..
അവനോടു മാത്രമായ് ചൊല്ലുക ഈ ദൂത് ...

Saturday, September 24, 2011

യാത്ര തുടരുന്നു ...

ജീവിതത്തില്‍ തോന്നുന്നെതെന്തും എഴുതി വയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ണേല്‍ ഇന്നീ ബ്ലോഗുകള്‍ കര കവിന്ജോഴികിയേനെ ..... എല്ലാവരുടെയും ജീവിതത്തില്‍ കാലിടറുന്ന കുറെ അദ്ധ്യായങ്ങള്‍ , ഇന്ന് എനെറെ ജീവിതത്തിലും ...സമാന്തരങ്ങളായ പാളങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ദാമ്പത്യത്തിലെ രണ്ടാം ഭാഗം എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു... ...



എന്‍റെ ജീവിതത്തിലെയും രണ്ടാം അദ്ധ്യായം ആരംഭിച്ചു കഴിഞ്ഞു...
ഞങ്ങളും സഞ്ചരിക്കുന്നു ഇതാ ഈ റെയില്‍ പാളത്തീലൊടെ .... വിമര്സനത്തില്‍ കുതിര്‍ന്ന സ്റെഷനുകള്‍ ഇടയ്ക്ക് കാണാം... അവിടെ ഇറങ്ങണോ ഇനിയും മുന്നോട്ടു പോണോ, ആകെ ഒരു അങ്കലാപ്പാണ് ആ നിമിഷത്തില്‍ ....



പോകാം... ഇന്ധനം തീരുന്നതുവരെ പോകാം... .. യാത്ര തുടരുന്നു ....

Saturday, November 21, 2009

Sunday, August 23, 2009

എന്റെ സുന്ദരി


എനികവളെ ഇന്നും ഇഷ്ടമാണ്... ഓര്‍മയുടെ തായ്‌ വഴികളില്‍ എവിടെയോ ഞാങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു...

ഒന്നിച്ചു കളിച്ചു.. ഒന്നിച്ചു രസിച്ചു... പിന്നിടെപ്പോളൊ വേനലിന്റെ ചൂടില്‍് അവള്‍ മാഞ്ഞു പോയി.....



അവള്‍ മാഞ്ഞു പോയ് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് തിരക്കിട്ട ഈ ജീവിതത്തില്‍ ഞാന്‍ അവളെ മറന്നു എന്ന് പറയുന്നതായിരിക്കാം.... ഒത്തിരി വര്‍ഷങ്ങള്‍ എന്തിനോ വേണ്ടി ഉള്ള പാച്ചില്‍... ഒരു പാട് അനുഭവങ്ങള്‍ .., മുഹൂര്‍ത്തങ്ങള്‍.... ഇപ്പോള്‍ വല്ലാത്തൊരു മടുപ്പാണെനിക്ക്.... ഈ മടുപ്പിന്റെ മടിയില്‍ തല ചായ്ച്ചുരങ്ങുമ്പോള്‍ പെട്ടെന്നു അവളുടെ മുഖം മനസിലേക്കു ഓടി എത്തുന്നു...



അവള്‍ സുന്ദരി ആയിരുന്നു... നനുനനുത്ത മൃദുലമായ കവിള്‍ത്തടം...വിടര്‍ന്ന കണ്ണുകള്‍.... സാദാ മന്ദസ്മിതം ഒട്ടിച്ചു വച്ചത് പോലുള്ള ചുണ്ടുകള്‍..... എപ്പോളും അവള്‍ പ്രസന്ന വദന ആയിരുന്നു....എനിക്കെന്തോ ഇന്ന് അവളെ ഒന്ന് കൂടി ഒന്ന് ...കൂടി ഒന്ന് ....കാണുവാന്‍ കൊതി തോന്നുന്നു....



ഇന്നവള്‍ എവിടെ ആണെന്ന് എനിക്കറിയില്ല... അവളെ തിരഞ്ഞു പോകാനുള്ള ചുറ്റുപാടിലല്ല ഞാനിന്നു.... ബന്ധങ്ങള്‍ എന്നെ വലിഞ്ഞു മുറികി ഇരിക്കുന്നു.... കടപ്പാടും കടമയും ഉത്തരവാദിത്വവും എല്ലാം എന്നെ ശ്വാസം മുട്ടിക്കുന്നു.... ഈ ബന്ധനം തകര്‍ക്കാന്‍ ഞാന്‍ അശ്ക്തനാണ്...



ഒരിക്കല്‍ ഞാന്‍ അവളെ മറന്നു ജീവിതത്തിന്റെ ഊഷ്മളത തേടി .. പുതിയ പുതിയ വീചികള്‍ തേടി നടന്നകന്നു... ആയ ഗ്രാമവും... ആ തെന്നലും... ആ സുഗന്ധവും വിട്ടു....
ഞാന്‍ നേടി.. ഒത്തിരി കര്യങ്ന്ഗ്....പണം , പ്രശസ്തി , കുടുംപം ... എല്ലാം .. എല്ലാം.... അതില്‍ ഞാന്‍ സന്തുഷടനുമാണ്... പക്ഷെ ഈ ബന്ധനം ഒരു നിമിഷം .. ഒരു നിമിഷമെങ്കിലും ഒന്ന് മറക്കാന്‍ എന്റെ മനസ് വിതുമ്പുന്നു....





ഒരു പക്ഷെ ആ വിതുമ്പലാകാമ് അവളെ കുറിച്ചുള്ള ഓര്‍മയുടെ വിത്ത് എന്റെ മനസ്സില്‍ വാരി വിതറിയത്...


ഇപ്പോള്‍ മനസ്സ് വല്ലാതെ നീറുന്നു ...... എന്റെ തുമ്പയെ ഒന്ന് കാണുവാന്‍....