Monday, November 21, 2016

ചന്ദ്രിക
************

പുഞ്ചിരി തൂകുമെന്‍ വെണ്ണിലാചന്ദ്രികേ,
നിന്‍ മിഴിയോരത്ത് നില്‍പ്പുണ്ടോ അവനിന്നും?

മോഹത്തിന്‍ തേന്‍കണം ചോരിയുന്നതെന്തിനായ്?
നിശബ്ദമാം പ്രേമത്തിന്‍ തേന്മഴയോയിതു?

നിന്‍ കുളിര്‍ സ്പരശത്താല്‍്  പുളകിതയായി ഞാന്‍
തഴുകി ഉണര്‍ത്തി നീ എന്നിലെ  പ്രണയവും..

ദൂതുമായ്‌ വന്നൊരെൻ പ്രിയ ചന്ദ്രികേ,
ചൊല്ലുക നീ ഇന്നവനുടെ ദൂതുകൾ

ഭൂമിയിലേവർക്കും ദൂതുമായ്‌ എത്തുന്ന
മോഹന ലാസ്യത്തിൻ പൊൻ നിലാവല്ലേ നീ?

മറുപടി ഓതുവാൻ മോഹമുണ്ടെങ്കിലും
അരുതരുതെന്നോതും മാനസമെപ്പോഴും...

മമ മിഴിയിലെ മൌനമാം കവിതകൾ,
ചൊല്ലുക  നീ ഇന്നവനുടെ കാതിൽ...

ഭൂലോകം  നിദ്രയിലാറാടുമീ നേരം..
അവനോടു മാത്രമായ് ചൊല്ലുക ഈ ദൂത് ...